ആറു മാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി നല്‍കി യു.എസ്

ആറു മാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി നല്‍കി യു.എസ്

വാഷിങ്ടണ്‍: ആറു മാസം മുതല്‍ അഞ്ചു വയസു വരെയുള്ള കുട്ടികളില്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ യു.എസ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. കോവിഡ് വാക്‌സിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പ് എന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ വാക്‌സിനുകള്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ആദ്യ രാജ്യമാണ് യു.എസ്.

ആറ് മാസത്തിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൊഡേണയുടെ രണ്ട് ഡോസ് വാക്സിന്‍ നല്‍കാനാണ് അംഗീകാരം. ആറ് മാസത്തിനും നാല് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ് ഫൈസര്‍ വാക്സിന്‍ നല്‍കും. ഇരു കമ്പനികളുടെയും അപേക്ഷ പരിഗണിച്ച് യുഎസ് ഫുഡ് ആന്‍ഡ് ഗ്രഡ് അഡ്മിനിസ്ട്രേഷന്‍ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്.

നേരത്തേ അഞ്ചു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് അനുമതിയുണ്ടായിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാനാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്.

വാക്‌സിന്‍ ഉപയോഗിക്കാന്‍ യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അനുമതി കൂടി ആവശ്യമായിരുന്നു. അതാണ് ശനിയാഴ്ച ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളുമായി വാക്‌സിന്‍ സ്വീകരിക്കാന്‍ അടുത്താഴ്ച മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്താമെന്നും ബൈഡന്‍ അറിയിച്ചു.

നിരവധി രക്ഷിതാക്കളും ഡോക്ടര്‍മാരും കുട്ടികളുടെ വാക്സിനായി കാത്തിരിക്കുകയാണ്. പുതിയ നടപടി ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് സുരക്ഷ നല്‍കാന്‍ സഹായിക്കുമെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മേധാവി റോബര്‍ട്ട് കാലിഫ് പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.