ന്യൂഡല്‍ഹി: പഠനം പൂര്‍ത്തിയാക്കാനാകാതെ ഉക്രൈയ്ന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷൻ.
പ്രാക്ടിക്കല്‍ പരീക്ഷ പങ്കെടുക്കാന്‍ സാധിക്കാത്ത അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ (എഫ്‌എംജിഇ) എഴുതാന്‍ അവസരം നല്‍കാനാണ് കമ്മിഷന്റെ തീരുമാനം.
പഠിക്കുന്ന സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് സാധാരണ എഫ്‌എംജിഇ പരീക്ഷയെഴുതാന്‍ അനുവാദമുള്ളത്. കോവിഡ്, യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷത്തേക്കുമാത്രമാണ് ഇളവുണ്ടാവുക.
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എഫ്‌എംജിഇ പാസായാല്‍ മാത്രമേ ഇന്ത്യയില്‍ തുടര്‍പഠനത്തിനും പ്രാക്ടീസ് ചെയ്യാനും സാധിക്കുകയുള്ളു. പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്ത്യയില്‍ രണ്ടുവര്‍ഷ ഇന്റേണ്‍ഷിപ്പിനുശേഷം ജോലിയില്‍ പ്രവേശിക്കാം. പരീക്ഷ പാസായവര്‍ ഇന്ത്യയില്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ചെയ്യണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.