രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഇ.ഡിക്ക് മുന്നിലേക്ക്; പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഇ.ഡിക്ക് മുന്നിലേക്ക്; പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി തൃപ്തികരമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ ഇതുവരെ മൂന്ന് ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്തത്.

അതേസമയം ഇ ഡി നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മുതല്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കും. അഗ്‌നിപഥ് ഇഡി വിഷയങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ വൈകിട്ട് അഞ്ച് മണിക്ക് രാഷ്ട്രപതിയേയും കാണും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.