ദുബായ്: പോലീസിന്‍റേയും സർക്കാർ വകുപ്പുകളുടെയും ലോഗോ ഉള്‍പ്പടെയുളള ഉപയോഗിച്ചുളള വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി അധികൃതർ. സർക്കാർ സ്ഥാപനങ്ങളില്‍ നിന്നുളളതാണ് സന്ദേശമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡിജിറ്റല്‍ തട്ടിപ്പുകാർ ശ്രമിക്കുന്നതെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.
ഈ സന്ദേശങ്ങളില്‍ ലിങ്കോ ഒറ്റത്തവണ പാസ് വേഡോ ഉണ്ടാകുമെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇതില്‍ ക്ലിക്ക് ചെയ്യുകയടോ ഒടിപി നല്‍കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് പറയുന്നു. സർക്കാർ സന്ദേശങ്ങള്‍ ഔദ്യോഗിക നമ്പറില്‍ നിന്നുമാത്രമെ അയക്കുകയുളളൂവെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിലുളള വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ റിപ്പോർട്ട് ചെയ്യണമെന്നും ജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.