കുറ്റ്യാടി: ബസ് യാത്രക്കാരന്‍ ചില്ലറ നാണയമെന്ന് കരുതി കണ്ടക്ടര്‍ക്ക് കൊടുത്തത് സ്വര്‍ണ നാണയം. കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോഴാണ് കുറ്റ്യാടിയില്‍നിന്ന് തൊട്ടില്‍പാലത്തേക്ക് യാത്ര ചെയ്ത കരിങ്ങാട് സ്വദേശിക്ക് അബദ്ധം പറ്റിയത്. ഇന്നലെയായിരുന്നു സംഭവം.
വീട്ടിലെത്തി കീശ തപ്പിയപ്പോള്‍ സ്വര്‍ണനാണയം കാണാനില്ല. ഉടന്‍ കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും കണ്ടക്ടര്‍ ചില്ലറയെന്ന് കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആര്‍ എന്നാണ് ബസിന്റെ പേരെന്ന് യാത്രക്കാരന്‍ പറയുന്നു.
ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സമയത്ത് മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണനാണയം മകളുടെ കോളജ് ഫീസടക്കാന്‍ വേണ്ടി വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍, ഒരു കൂട്ടുകാരന്‍ പണം വായ്പ നല്‍കിയതോടെ നാണയം വില്‍ക്കുന്നത് ഒഴിവാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു.
തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയില്‍ യാത്രചെയ്ത ആര്‍ക്കോ ബാക്കി കൊടുത്തപ്പോള്‍ സ്വര്‍ണനാണയം കൊടുത്തു പോയിരിക്കാമെന്നാണ് കണ്ടകട്ര്‍ പറയുന്നത്. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.