സുരക്ഷ കാര്യക്ഷമമാക്കാൻ ജൂലൈ ഒന്ന് മുതൽ ഓൺലൈൻ പെയ്മെന്റ് നിയമങ്ങളിൽ മാറ്റം വരുത്താൻ ആർബിഐ

സുരക്ഷ കാര്യക്ഷമമാക്കാൻ ജൂലൈ ഒന്ന് മുതൽ ഓൺലൈൻ പെയ്മെന്റ് നിയമങ്ങളിൽ മാറ്റം വരുത്താൻ ആർബിഐ

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റല്‍, യുപിഐ പണമിടപാടുകൾ വര്‍ധിച്ചു വരുന്നതിനിടെ ഡിജിറ്റല്‍ പണിമിടപാടുകളുടെ സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നു.

ജൂലൈ ഒന്നുമുതല്‍ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വരാന്‍ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ വെബ്‌സൈറ്റുകള്‍ക്ക് ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഡാറ്റ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. കാര്‍ഡ് നമ്പര്‍, എക്‌സ്പിരി ഡേറ്റ് എന്നിവ പല സൈറ്റുകളും ഭാവിയില്‍ പെട്ടെന്ന് ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ വേണ്ടി സംരക്ഷിച്ചുവെക്കാറുണ്ട്. ഇത് ഡാറ്റ ചോര്‍ത്തലിലേക്ക് നയിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നടപടി.

നിയമം നിലവില്‍ വന്നാല്‍ ഒരു ഓണ്‍ലൈന്‍ മെര്‍ച്ചന്റ്, പേയ്‌മെന്റ് ഗേറ്റ് വേ സൈറ്റുകള്‍ക്കും കാര്‍ഡ് ഡാറ്റ അവരുടെ സെര്‍വറില്‍ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. പകരമായി വിവരങ്ങള്‍ ഡിജിറ്റല്‍ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷന്‍ ആര്‍ബിഐ നല്‍കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാല്‍ തങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നുണ്ട്.

ടോക്കണെടുത്താല്‍ മര്‍ച്ചെന്റ് കമ്പനികള്‍ക്ക് ഉപഭോക്താവിന്റെ ഐഡന്റിന്റിയോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല. എല്ലാ സൈറ്റുകളും നിലവിലുള്ള കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്തു ടോക്കണൈസേഷനിലേക്ക് ഈ മാസം 30 നുള്ളില്‍ മാറണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ ഈ സാങ്കേതിക വിദ്യയിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് സമയം നീട്ടിനല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.