അഫ്ഗാന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 920 ആയി: അറുനൂറിലധികം പേര്‍ക്ക് പരിക്ക്; വിദേശ സഹായം തേടി താലിബാന്‍ സര്‍ക്കാര്‍

അഫ്ഗാന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 920 ആയി: അറുനൂറിലധികം പേര്‍ക്ക് പരിക്ക്; വിദേശ സഹായം തേടി താലിബാന്‍ സര്‍ക്കാര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ മരണം 920 ആയി. അറുനൂറിലധികം പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

അഫ്ഗാന്‍ പ്രകൃതി ദുരന്ത നിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീന്‍ കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഭൂചലന ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

താലിബാന്‍ സര്‍ക്കാര്‍ വിദേശ സഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തുടര്‍ ചലനങ്ങളില്‍ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.