ദുബായ്: രാജ്യം അവധിക്കാല തിരക്കിലേക്ക് നീങ്ങുന്നത് മുന്നില്‍ കണ്ട് ദുബായ് വിമാനത്താവള അധികൃതർ യാത്രാക്കാർക്ക് മാർഗ്ഗനിർദ്ദേശം നല്‍കി. ജൂണ്‍ 24 മുതല്‍ ജൂലൈ 4 വരെ 2.4 ദശലക്ഷം യാത്രാക്കാർ ദുബായ് വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതായത് ദിവസേന 214,000 യാത്രാക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യും. ജൂലൈ 2 നായിരിക്കും ഏറ്റവും കൂടുതല്‍ യാത്രാക്കാരുടെ തിരക്ക് അനുഭവപ്പെടുക. 235,000 യാത്രാക്കാരെയാണ് അന്ന് പ്രതീക്ഷിക്കുന്നത്.
ഈദ് അല്‍ അദ അവധി ദിനങ്ങളായ ജൂലൈ 8 നും 9 നും യാത്രാക്കാരുടെ ബാഹുല്യം ഉണ്ടാകും. യാത്രാക്കാർക്കായി ദുബായ് വിമാനത്താവള അധികൃതർ നല്‍കിയ മാർഗ്ഗനിർദ്ദേശങ്ങളിങ്ങനെ.
യാത്രാക്കാർ യാത്ര ചെയ്യുന്ന സ്ഥലത്തേക്കുളള യാത്രാ നിയന്ത്രണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പിക്കുകയും വേണം.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക്, 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പാസ്‌പോർട്ട് നടപടികൾ വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റ്‌സ് ഉപയോഗിക്കാം. വിമാനത്താവള ടെർമിനൽ 1 ലൂടെയാണ് യാത്രയെങ്കില്‍ പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരാം. ലഭ്യമായ എല്ലായിടത്തും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ഉപയോഗിക്കാം.
ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ സെൽഫ് സർവീസ് ചെക്ക്-ഇൻ സൗകര്യങ്ങളും ഉപയോഗിക്കാം.
ലഗേജുകള്‍ മാനദണ്ഡപ്രകാരമാണെന്ന് ഉറപ്പിക്കുക. സുരക്ഷാ പരിശോധകള്‍ക്ക് തയ്യാറായി വന്നാല്‍ വിമാനത്താവളത്തില്‍ സമയം ലാഭിക്കാം.
വിമാനത്താവളത്തിലേക്കും തിരിച്ചും ദുബായ് മെട്രോ ഉപയോഗിക്കുന്നത് ഉചിതം. ഈദ് അവധി ദിവസങ്ങളിൽ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കും. ടെർമിനൽ 3-ലെ ആഗമനസ്ഥലത്തേക്കുളള പ്രവേശനം പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യാത്രക്കാരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിമാനത്താവളത്തിന്‍റെ നിയുക്ത കാർ പാർക്കുകളോ വാലെറ്റ് സേവനമോ ഉപയോഗിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.