ആഘോഷങ്ങൾ മലയാളികൾക്കെന്നും ഒരു ആവേശമാണ്. ഓണമോ, ക്രിസ്മസോ, പെരുന്നാളോ, വിവാഹമോ എന്തുമാകട്ടെ എല്ലാ ആഘോഷങ്ങളും മലയാളികൾ ഒന്നുപോലെ കൊണ്ടാടുന്നു.
ഇപ്പോൾ ഒരു വിവാഹ ആഘോഷ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എന്നാല്‍ അതില്‍ വിവാഹ ചടങ്ങുകളോ, വധൂവരന്‍മാരോ ഒന്നുമില്ല. വിവാഹ തലേന്ന് സല്‍ക്കാര പന്തലില്‍ വിളമ്പ് കാരായ ഒരു കൂട്ടരുടെ താളം പിടിക്കലാണ്.
ആ വീഡിയോക്ക് ആസ്വാദന കുറിപ്പെഴുതി, കൊച്ചു സിനിമ പോലെ ഏറ്റെടുത്തിരിക്കുകയാണ് കേരളം മുഴുവനും. കണ്ണൂരിലെ കല്യാണത്തലേന്ന് പ്ലേറ്റില്‍ നിറച്ചുവച്ച ബിരിയാണി ചോറു കാണാം വീഡിയോയില്‍. ആള്‍ത്തിരക്കൊഴിഞ്ഞ് ഗാനമേള ചുവടുകളിലേക്ക് ആഘോഷം മാറിയിരുന്നു. വൈകിയെത്തിയവര്‍ക്കും വിളമ്പുകാര്‍ക്കും ബിരിയാണി വിളമ്പുന്നവരുടെ കൂട്ടം മാത്രമാണ് വേദിക്ക് പിന്നിലെ കലവറയ്ക്കരികിലുണ്ടായിരുന്നത്.
ക്യാമറാമാൻ ലിജോയാണ് തന്റെ ക്യാമറയിൽ മനോഹരമായ നൃത്ത വീഡിയോ ഷൂട്ട് ചെയ്തത്. രാത്രി ഒമമ്പതരയോടെയാണ് ആ ദൃശ്യം പകര്‍ത്തിയത്. 'സമയവും സന്ദര്‍ഭവും ഒത്തുചേര്‍ന്ന കുറച്ചുസമയത്തേക്ക് മാത്രം ലഭിക്കുന്ന മൊമന്റ്സ് ആയിരുന്നുവെന്നാണ് ലിജോ പറഞ്ഞത്.

കല്യാണ വീട്ടിലെ കലവറ ഡാൻസിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി 'അത് പൊളിച്ചു' എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വീഡിയോയിലുണ്ട്' എന്നാണ് കാഴ്ചക്കാരുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26