മെസിയുടെ പിറന്നാള്‍ ആഘോഷമാക്കി മലപ്പുറത്തെ ആരാധകര്‍; വൈറലാക്കി അര്‍ജന്റീന മാധ്യമങ്ങള്‍

മെസിയുടെ പിറന്നാള്‍ ആഘോഷമാക്കി മലപ്പുറത്തെ ആരാധകര്‍; വൈറലാക്കി അര്‍ജന്റീന മാധ്യമങ്ങള്‍

മലപ്പുറം: ഫുട്ബോള്‍ മാന്ത്രികൻ ലയണല്‍ മെസിയുടെ ജന്മദിനം ആഘോഷമാക്കി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. എന്നാൽ മലപ്പുറത്തെ മെസി ആരാധകര്‍ നടത്തിയ ആഘോഷം വൈറലാക്കിയിരിക്കുകയാണ് അര്‍ജന്റീന മാധ്യമങ്ങള്‍.

സ്പാനിഷ് ഭാഷയിലുള്ള എല്‍ ഡെസ്റ്റോപ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതിന്റെ വീഡിയോ പങ്കുവച്ച്‌ വാര്‍ത്ത നല്‍കിയത്. ടിവൈസി സ്പോര്‍ട്സ് എന്ന മാധ്യമത്തിലും വാര്‍ത്ത വന്നിട്ടുണ്ട്. അരീക്കോട് പത്തനാപുരത്തെ മെസി ആരാധകരുടെ കൂട്ടായ്മ വെള്ളിയാഴ്ച അര്‍ധരാത്രി വെടിക്കെട്ട് പശ്ചാത്തലത്തില്‍ കേക്ക് മുറിച്ചു നടത്തിയ ആഘോഷമാണ് ഇഷ്ടതാരത്തിന്റെ നാട്ടിലും വൈറലായത്.



'മെസിയുടെ ജന്മദിനത്തില്‍ ഇന്ത്യയില്‍ നടന്ന ഉന്മാദാഘോഷം' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത. 'സൗത്ത് ഇന്ത്യയിലെ കേരളത്തില്‍ പത്തനാപുരത്ത് നടന്നതെന്ന' പരാമര്‍ശവും വാര്‍ത്തയിലുണ്ട്. ഇതിന്റെ ലിങ്കും വീഡിയോയും അവരുടെ സമൂഹ മാധ്യമ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. അര്‍ജന്റീനയിലെ സ്പോര്‍ട്സ് മാധ്യമമാണ് എല്‍ ഡെസ്റ്റോപ്.

മെസി ഫാന്‍സ് പത്തനാപുരം (എംഎഫ്പി) എന്ന പേരിലായിരുന്നു ആഘോഷം. മെസിയുടെ ചിത്രം പതിച്ച കേക്കാണ് മുറിച്ചത്. മിനി കരിമരുന്നു പ്രയോഗവും കൂടിയായപ്പോള്‍ ആഘോഷം വര്‍ണാഭമായി. പത്തനാപുരം ടര്‍ഫിനു സമീപത്തുവച്ചായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോ ഓള്‍ കേരള മെസി ഫാന്‍സ് അസോസിയേഷന്‍, ഓള്‍ കേരള അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ എന്നിവയുടെ പേജുകളിലും വന്നിരുന്നു. ഇതില്‍ നിന്നാണ് അര്‍ജന്റീന മാധ്യമവും വീഡിയോ പങ്കിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.