കൊല്ലത്ത് മൂന്ന് ലോറികളിലായി പതിനായിരം കിലോ പഴകിയ മത്സ്യം പിടികൂടി; പൂർണമായും ഉപയോഗശൂന്യമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ

കൊല്ലത്ത് മൂന്ന് ലോറികളിലായി പതിനായിരം കിലോ പഴകിയ മത്സ്യം പിടികൂടി; പൂർണമായും ഉപയോഗശൂന്യമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ

കൊല്ലം: പതിനായിരം കിലോ ചീഞ്ഞ മത്സ്യം കൊല്ലം ആര്യങ്കാവില്‍ നിന്ന് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. ട്രോളിംഗ് നിരോധനത്തിന്റെ മറവിലാണ് മൂന്ന് ലോറികളിലായി പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായ മീന്‍ എത്തിയത്.

10,750 കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. 

മത്സ്യം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാത്തതും ദുര്‍ഗന്ധം വമിക്കുന്നതുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീനിന്റെയും ഐസിന്റെയും സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ പഴകിയ മീന്‍ എത്തിക്കാന്‍ സാദ്ധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മീന്‍ പിടികൂടിയത്.

തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു മീന്‍ കൊണ്ടുവന്നത്. കേരളത്തില്‍ ആലംകോട്, കരുനാഗപള്ളി, അടൂര്‍ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് കൈമാറാനാണ് മീന്‍ എത്തിച്ചതെന്നാണ് ലോറി ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.