പട്ടിണി മൂലം ലോകം കൊടും വിപത്തിലേയ്ക്ക് നീങ്ങുന്നു: ഐക്യരാഷ്ട്ര സംഘടന

പട്ടിണി മൂലം ലോകം കൊടും വിപത്തിലേയ്ക്ക് നീങ്ങുന്നു: ഐക്യരാഷ്ട്ര സംഘടന

ന്യൂയോര്‍ക്ക്: ലോകം കൊടും വിപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന തലവന്‍ അന്റോണിയോ ഗുട്ടറസ്. പല പ്രദേശത്തും പട്ടിണി ഓരേ സമയം റിപ്പോര്‍ട്ട് ചെയ്യുന്നത് ആപത്ത് ആണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

2022 വര്‍ഷത്തെക്കാള്‍ മോശം അവസ്ഥയായിരിക്കും 2023 ല്‍ എന്ന് സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി. വികസിത രാജ്യങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഉക്രെയ്ന്‍ യുദ്ധം, കൊറോണ മഹാമാരി, കലാവസ്ഥ വ്യതിയാനം തുടങ്ങിയവ ലോകത്ത് അഭൂതപൂര്‍വ്വമായ പട്ടിണി പ്രശ്നം സൃഷ്ടിക്കുകയും നൂറ് ദശലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്യുന്നു.

വര്‍ധിച്ചുവരുന്ന രാസവള, കീടനാശിനി വില ഏഷ്യ, ആഫ്രിക്ക,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് പ്രഹരം ആകുന്നു. ഈ വര്‍ഷത്തെ ഭക്ഷ്യക്ഷാമം വരും വര്‍ഷത്തില്‍ കൊടും വിപത്താകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രത്യാഘാതം ഒരു രാജ്യത്തിനും താങ്ങാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉക്രെയിനിലേക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ യുഎന്‍ ഇടനിലക്കാര്‍ വഴി എത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.