ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ റാസല്‍ ഖൈമ പോലീസ്

ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ റാസല്‍ ഖൈമ പോലീസ്

 റാസല്‍ ഖൈമ: മയക്കുമരുന്ന്, വേദനാജനകമായ അന്ത്യം എന്ന സന്ദേശമുയർത്തി പ്രചാരണം ആരംഭിച്ച് റാസല്‍ ഖൈമ പോലീസ്. ജനവാസ കേന്ദ്രങ്ങള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, തിയറ്ററുകള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്തു വരുന്നതായി അധികൃതർ പറഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും ആ​സ​ക്തി​യു​ടെ​യും ദൂ​ഷ്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​​ത്തി​ക്കു​ക​യാ​ണ് പ്ര​ചാ​ര​ണ ല​ക്ഷ്യ​മെ​ന്ന് റാ​സല്‍ഖൈമ പൊ​ലീ​സ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് ടെ​ക്നി​ക്ക​ല്‍ സ​പ്പോ​ര്‍ട്ട് വ​കു​പ്പ് മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ മ​താ​ര്‍ അ​ലി അ​ല്‍ മ​താ​ര്‍ പ​റ​ഞ്ഞു. രക്ഷിതാക്കളും കുടുംബാംഗങ്ങളും ലഹരി ഉപയോഗത്തെ കുറിച്ച് ബോധവാന്മാരാവണം. ഭാവി തലമുറയ്ക്ക് ലഹരിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതിന്‍റെ ആവശ്യകത ബോധപ്പെടുത്തുന്നതാണ് പ്രചാരണം.

കുട്ടികളുടെ സൗഹൃദങ്ങളെ കുറിച്ചും പോകുന്ന സ്ഥലങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞുവയ്ക്കണം. രാജ്യത്തിന്‍റെ സുരക്ഷയെ കൂടി ബാധിക്കുന്ന വിഷയമാണ് മയക്കുമരുന്ന് ഉപയോഗമെന്നും അധികൃതർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.