രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി,രാജ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഇന്ന് പിന്തുണ പ്രഖ്യാപിച്ച ടിആര്‍എസിന്റെ പ്രതിനിധിയും പത്രികാ സമര്‍പ്പണത്തിനെത്തി. അതേസമയം ജെഎംഎം പത്രികാ സമര്‍പ്പണ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.

ജൂണ്‍ 28 മുതല്‍ സിന്‍ഹ പ്രചരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും എത്തുമെന്ന് സിന്‍ഹ അറിയിച്ചു. ദക്ഷിണേന്ത്യയിലാകും ആദ്യ പ്രചാരണ പരിപാടികള്‍. ചെന്നൈയില്‍ നിന്ന് ആരംഭിക്കുന്ന പ്രചാരണം കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം വടക്കേ ഇന്ത്യയിലേക്കു വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ്, ടിഎംസി, സമാജ്‌വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികള്‍ എന്നിവരടക്കം 12 കക്ഷികളാണ് യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎസ്പി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി ജാര്‍ഖണ്ഡില്‍ സഖ്യത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.

ജാര്‍ഖണ്ഡിന് പുറമെ ഒഡീഷയിലും സ്വാധീനമുള്ള പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളിലൊന്ന് സാന്താള്‍ ഗോത്ര വര്‍ഗമാണ്. ദ്രൗപദി മുര്‍മു സാന്താള്‍ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്നതാണ് ജെഎംഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.