സംസ്ഥാനത്ത് ഇന്ന് 2993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 മരണം

സംസ്ഥാനത്ത് ഇന്ന് 2993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 2993 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

18.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 12 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 27,218 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് 17,073 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

 മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. കേരളം, ഡൽഹി, ഹരിയാന, തമിഴ്‌നാടുമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.