500 വര്‍ഷം പ്രായവും 230 സെന്റീമീറ്റര്‍ വീതിയും: ലേലത്തിന് തയ്യാറായി പടുകൂറ്റന്‍ ഈട്ടിത്തടി

500 വര്‍ഷം പ്രായവും 230 സെന്റീമീറ്റര്‍ വീതിയും: ലേലത്തിന് തയ്യാറായി പടുകൂറ്റന്‍ ഈട്ടിത്തടി

നിലമ്പൂര്‍: ലേലത്തിന് തയ്യാറായി ഭീമന്‍ ഈട്ടിത്തടി. 500 വര്‍ഷം പ്രായവും 230 സെന്റീമീറ്റര്‍ വീതിയുമുള്ള പടുകൂറ്റന്‍ ഈട്ടിത്തടിയാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. വനം വകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലാണ് ലേലത്തിന് തയ്യാറായി പടുകൂറ്റന്‍ ഈട്ടിത്തടി ഉള്ളത്. ഏഴു മീറ്ററിലധികം നീളവുമുണ്ട് ഈ ഭീമന്‍ തടിയ്ക്ക്.

അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയുടെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പഴക്കമുള്ള ഈട്ടിത്തടി ലേലത്തിന് വയ്ക്കുന്നത്. 1.75 ഘനമീറ്ററുള്ള ഒറ്റത്തടിക്ക് നികുതി ഉള്‍പ്പടെ പ്രതീക്ഷിക്കുന്നത് 10 ലക്ഷം രൂപയാണ്. കരുവാരക്കുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡില്‍ നിന്നാണ് ഭീമനെ ഡിപ്പോയില്‍ എത്തിച്ചത്. കയറ്റുമതി വിഭാഗത്തില്‍പ്പെട്ട തടിയാണിത്.

ഇപ്പോള്‍ തന്നെ ഈ തടിമാടന്‍ അമൂല്യവസ്തുവിനെ സ്വന്തമാക്കാന്‍ നിരവധി പേരാണ് വിവിധയിടങ്ങളില്‍ നിന്നും എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.