യുഎഇ ദി‍ർഹവുമായുളള ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

യുഎഇ ദി‍ർഹവുമായുളള ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

യുഎഇ: ആഗോള വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. യുഎസ് ഡോളറുമായി 22 പൈസയുടെ ഇടിവാണ് ചൊവ്വാഴ്ച ഇന്ത്യന്‍ രൂപയ്ക്കുണ്ടായത്. ഒരു ഡോളറിന് 78 രൂപ 59 പൈസയാണ് വിനിമയ നിരക്ക്. മൂല്യമിടിവ് യുഎഇ വിപണിയിലും പ്രതിഫലിച്ചു. ഒരു ദിർഹത്തിന് 21 രൂപ 41പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. 

വിപണിയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ രൂപ 78 രൂപ 53 പൈസയിലെത്തിയിരുന്നു. തുടർന്നാണ് 22 പൈസ കൂടി താഴ്ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിലേക്ക് എത്തിയത്. രൂപയുടെ മൂല്യം ഇനിയും ഇടിയാനുളള സാധ്യതയാണ് ഈ രംഗത്തുളളവർ കാണുന്നത്. 

ഡോളറുമായി ശരാശരി 78 രൂപ 55 പൈസയെന്ന രീതിയിലായിരിക്കും കുറച്ചുദിവസത്തേക്ക് എങ്കിലും വിനിമയനിരക്കെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.