ബുർജ് ഖലീഫ സൗജന്യമായി കാണണോ, എമിറേറ്റ്സില്‍ ടിക്കറ്റെടുക്കൂ

ബുർജ് ഖലീഫ സൗജന്യമായി കാണണോ, എമിറേറ്റ്സില്‍ ടിക്കറ്റെടുക്കൂ

ദുബായ്: യുഎഇയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സൗജന്യമായി കാണാന്‍ യാത്രാക്കാർക്ക് അവസരമൊരുക്കി എമിറേറ്റ്സ് എയർലൈന്‍സ്. ബുർജ് ഖലീഫയിലെ ടോപ് ഫ്ലോറിലേക്ക് സൗജന്യ ടിക്കറ്റ് ലഭിക്കാനുളള അവസരമുള്‍പ്പടെയാണ് വാഗ്ദാനം. 

വിമാനകമ്പനിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കി അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുളളത്. ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബർ 30 വരെ എമിറേറ്റ്സില്‍ യാത്രടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബുർജ് ഖലീഫ അറ്റ് ദ ടോപ്, ദ ദുബായ് ഫൗണ്ടന്‍ ബോർഡ് വാക്ക്, ലൂവ്രെ അബുദബി എന്നിവിടങ്ങളില്‍ പ്രവേശിക്കാനുളള സൗജന്യടിക്കറ്റാണ് ലഭിക്കുക. 

എന്നാല്‍ ബുക്കിംഗ് തിയതികള്‍ പ്രദേശത്തിന് അനുസരിച്ച് മാറാമെന്നും ബുക്കിംഗിന് മുന്‍പ് നിർദ്ദേശങ്ങളും നിബന്ധനകളുമെല്ലാം ശ്രദ്ധിക്കണം എന്നും എമിറേറ്റ്സ് എയർലൈന്‍സ് വ്യക്തമാക്കുന്നു.

വേനല്‍ അവധിക്കാലമായതുകൊണ്ട് ആവശ്യക്കാരേറെയുളളതിനാല്‍ ഇഷ്ടമുളള തിയതികളിലും ഫ്ളൈറ്റിലും യാത്രചെയ്യുന്നതിന് മുന്‍കൂട്ടിയുളള ബുക്കിംഗ് അനിവാര്യമാണെന്നും അധികൃതർ ഓ‍ർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.