ജിഡിആർഎഫ്എ ദുബായ് ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ സംഘടിപ്പിച്ചു

ജിഡിആർഎഫ്എ ദുബായ് ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ സംഘടിപ്പിച്ചു

ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(GDRFA- dubai) 'ഹാപ്പിനസ് ഇൻ ട്രാവലിംഗ്' എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ സംഘടിപ്പിച്ചു. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പ്രദർശനം ഉദ്ഘാടനം ചെയ്തു. 

വകുപ്പിലെ ജീവനക്കാർക്കും, അവരുടെ കുടുംബങ്ങൾക്കും വേനൽകാല യാത്രകളും മികച്ച വാഗ്ദാനം ചെയ്യുവാനും, വൈവിധ്യമായ ടൂറിസം ഓഫറുകളും ലഭ്യമാക്കാനും വേണ്ടിയാണ് എക്സിബിഷൻ സംഘടിച്ചത് .മുഖ്യകാര്യാലയമായ അൽ ജാഫ്ലിയ ഓഫീസ് അങ്കണത്തിൽ നടക്കുന്ന എക്സിബിഷൻ ജൂൺ 30 വരെ നീണ്ടുനിൽക്കും.

ജീവനക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ എയർലൈനുകൾ, ഹോട്ടലുകൾ, ടൂറിസം കമ്പനികൾ,
എന്റർടൈൻമെന്റ് സ്ഥാപനങ്ങൾ അടക്കമുള്ള 30 ലധികം വിഭാഗങ്ങൾ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്സ് ആൻഡ് ഫിനാൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവൈയ്, ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ ബ്രിഗേഡിയർ ഉസൈൻ ഇബ്രാഹിം, ജിഡിആർഎഫ്എഡി നിയമോപദേശകൻ ഡോ. അലി അജിഫ് മറ്റു ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പ്രദർശനം കാണാൻ എത്തി


ഫോട്ടോ : ജിഡിആർഎഫ്എ ദുബായ് സംഘടിപ്പിച്ച ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടനം ചെയ്യുന്നു


ഫോട്ടോ : ജിഡിആർഎഫ്എ പ്രധാന ഓഫീസ് നടക്കുന്ന ട്രാവൽ ടൂറിസം പ്രദർശനം ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി നോക്കി കാണുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.