സഞ്ജുവിനോട് ടിവി ഷോയില്‍ മലയാളത്തില്‍ സംസാരിച്ച് ജഡേജ; ഡബ്ലിനില്‍ ആരാധകരെ സൃഷ്ടിച്ച് മലയാളി താരം

സഞ്ജുവിനോട് ടിവി ഷോയില്‍ മലയാളത്തില്‍ സംസാരിച്ച് ജഡേജ; ഡബ്ലിനില്‍ ആരാധകരെ സൃഷ്ടിച്ച് മലയാളി താരം

ഡബ്ലിന്‍: അയര്‍ലന്‍ഡിനെ നാലു റണ്‍സിന് തോല്‍പ്പിച്ച മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി കിട്ടിയത് മലയാളി താരം സഞ്ജു സാംസണിന്. സഞ്ജുവിനെ കാണിക്കുമ്പോഴൊക്കെ ഗ്യാലറിയില്‍ വലിയ ആരവം ഉയരുകയും ചെയ്തു. അര്‍ധസെഞ്ചുറിയോടെ തിളങ്ങിയ സഞ്ജു മല്‍സരശേഷം കമന്റേറ്റര്‍ അജയ് ജഡേജയോട് മലയാളത്തില്‍ സംസാരിച്ചതും കൗതുകമായി.

മല്‍സര ശേഷമുള്ള ലൈവിലാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ അജയ് ജഡേജയ്ക്കൊപ്പം സഞ്ജു മലയാളം സംസാരിച്ചത്. സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ജഡേജ തുടങ്ങിയത്. താങ്കളുടെ പ്രകടനത്തില്‍ അതീവ സന്തോഷവാനാണ് ഞാന്‍, പക്ഷെ സെഞ്ച്വറി നേടാതെ പോയതില്‍ അല്‍പം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്.

ഇതിനു മറുപടിയുമായി സഞ്ജുവും തനി മലയാളിയായി. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?.. ഭക്ഷണം കഴിച്ചോ എന്തെല്ലാമെന്ന് സഞ്ജു മറുപടി നല്‍കി. ഏതായാലും ഇരുവരുടെയും മലയാള സംസാരം ആരാധകര്‍ക്കിടയില്‍ വളരെ കൗതുകവും ആവേശവുമാണ് സൃഷ്ടിച്ചത്. ആലപ്പുഴയില്‍ അമ്മവീടുള്ള അജയ് ജഡേജയ്ക്ക് മലയാളി വേരുകളുമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.