ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച. മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടന്നു.
ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18 പൈസയുടെ ഇടിവോടെ 79.03ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടക്കുന്നത്. വിനിമയത്തിനിടെ 79.05 വരെ താഴ്ന്നിരുന്നു.
ചൊവ്വാഴ്ച 48 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്. ഇന്നും റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.അടുത്തുതന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.