സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി, ബക്രീദ് ജൂലൈ 9 ന്

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി, ബക്രീദ് ജൂലൈ 9 ന്

റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച സുല്‍ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി അധികൃതർ അറിയിച്ചു. ഇതോടെ ഇന്ന് സുല്‍ ഹിജ്ജ ആരംഭിച്ചു. സൂല്‍ ഹിജ 10 നാണ് ഈദ് അല്‍ അദ അഥവാ ബക്രീദ് ആഘോഷിക്കുന്നത്. ഇത് പ്രകാരം ജൂലൈ 9 നായിരിക്കും ഇത്തവണത്തെ ബക്രീദ്. ജൂലൈ 8നാണ് അറഫാ ദിനം.

അല്ലാഹുവിന്‍റെ കൽപ്പനയുടെ അടിസ്ഥാനത്തിൽ തന്‍റെ മകനെ ബലിയർപ്പിക്കാൻ ഇബ്രാഹിം നബി സന്നദ്ധനായതിന്‍റെ ഓർമ്മയിലാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണത്തിന്‍റെ സ്മരണയ്ക്കായി കന്നുകാലികളെ ബലിയർപ്പിച്ച് വിശ്വാസികൾ പ്രത്യേക പ്രാർത്ഥനകള്‍ നടത്തുന്നു.

യുഎഇയിൽ, ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കൾ വരെ നാല് ദിവസമായിരിക്കും അവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.