യസ്വന്ത് സിന്‍ഹയെ കൈവിട്ട് ജെഡിഎസും; ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകുന്നത് രാജ്യത്തിന് മാതൃകയെന്ന് കുമാരസ്വാമി

യസ്വന്ത് സിന്‍ഹയെ കൈവിട്ട് ജെഡിഎസും; ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകുന്നത് രാജ്യത്തിന് മാതൃകയെന്ന് കുമാരസ്വാമി

ബെംഗളൂരു: പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി യസ്വന്ത് സിന്‍ഹയ്ക്ക് തെരഞ്ഞെടുപ്പ് അടുക്കുന്തോറും തിരിച്ചടിയേറുന്നു. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജെഎംഎം പാര്‍ട്ടികള്‍ക്ക് പിന്നാലെ പ്രതിപക്ഷത്തുള്ള ജെഡിഎസും ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.

ജനതദാള്‍ സെക്കുലര്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. മുര്‍മു പാര്‍ട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടതായും ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയെ കാണാനായി അനുമതി ചോദിച്ചതായും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി മുര്‍മുവിനെ പിന്തുണയ്ക്കും. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. വിജയിക്കാനുള്ള പിന്തുണ അവര്‍ക്ക് മുന്‍കൂട്ടി തന്നെ ലഭിച്ചിട്ടുണ്ട്. എങ്കില്‍ കൂടി അവര്‍ ഞങ്ങളുടെ പിന്തുണ തേടി. ഇത് അവരുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്- മുര്‍മുവിനെ പ്രകീര്‍ത്തിച്ച് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.