സാന്റാന സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍

സാന്റാന സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സാന്റാന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ജൂലൈ 1,2,3,4 തീയതികളിലായി ആഘോഷിക്കും.

ഒന്നിന് വൈകുന്നേരം 7.30 ന് ഫാ.ജോസ് പഴേവീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന് നൊവേന. രണ്ടിന് വൈകുന്നേരം ആറിനുള്ള ദിവ്യബലിക്ക് ഫാ. അഖില്‍ തോമസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും.

മൂന്നിന് വൈകുന്നേരം ആറിനുള്ള ദിവ്യബലിക്ക് ഫാ.ജോണ്‍ കോലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും. ഉണ്ടാകും. നാലിന് വൈകുന്നേരം 7.30 ന് മരിച്ചവര്‍ക്കുള്ള കുര്‍ബാനയോടെ തിരുനാള്‍ സമാപിക്കും.

തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ.മാത്യൂസ് മൂഞ്ഞാത്ത്, ട്രസ്റ്റിമാരായ സോണി ബാസ്റ്റിന്‍, ബിജു ജോര്‍ജ്, ജിമ്മി ജോസഫ് എന്നിവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.