ഷാർജ: രാജ്യത്തെ ഇന്ധനവിലയിലെ വ്യത്യാസമനുസരിച്ച് ഷാർജയിലെ ടാക്സി നിരക്കും മാറും. ഇന്ധനവിലയെ അടിസ്ഥാനമാക്കിയാണ് ഓരോ മാസവും മീറ്റർ ഫ്ലാഗ് ഡൗണ്‍ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യുകയെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
എല്ലാ മാസവും അവസാനമാണ് യുഎഇ ഊർജ്ജമന്ത്രാലയം അടുത്തമാസത്തേക്കുളള ഇന്ധനവില പ്രഖ്യാപിക്കുന്നത്. ഇനിമുതല്‍ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ ഷാർജയിലെ ടാക്സി നിരക്കിലും പ്രതിഫലിക്കും.
അതേസമയം കഴിഞ്ഞ ദിവസം ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചിരുന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് വർദ്ധവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് അനുസൃതമായി ഷാർജയിലെ ടാക്സിനിരക്കിലും മാറ്റമുണ്ടാകും. നിലവില്‍ 10 ദിർഹമാണ് ഏറ്റവും ചുരുങ്ങിയ നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.