അമേരിക്കയില്‍ രണ്ട് പോലീസുകാരെ വെടിവെച്ചു കൊന്നു; 49 കാരന്‍ അറസ്റ്റില്‍

അമേരിക്കയില്‍ രണ്ട് പോലീസുകാരെ വെടിവെച്ചു കൊന്നു; 49 കാരന്‍ അറസ്റ്റില്‍

ഫ്‌ളോയിഡ്: യുഎസില്‍ തോക്ക് നിയമം കര്‍ശനമാക്കിയെങ്കിലും നിയമപാലകര്‍ക്കുപോലും ഭീഷണിയാകുന്ന തോക്ക് ആക്രമണ വാര്‍ത്തകളാണ് അമേരിക്കയില്‍നിന്ന് വരുന്നത്. കഴിഞ്ഞ ദിവസം പൊലീസ് സംഘത്തിന് നേരെ ഒരു പ്രതി നടത്തിയ വെടിവയ്പ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 49 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു.

ഫ്‌ളോയിഡ് കൗണ്ടിയില്‍ പ്രാദേശിക സമയം വൈകുന്നേരം 6.44 നാണ് വെടിവയ്പ്പ് നടന്നത്. നിരവധി കേസുകളില്‍ പ്രതിയായ ലാന്‍സ് സ്റ്റോര്‍സ് എന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായാണ് പൊലീസ് എത്തിയത്. തന്റെ വീടിനു മുന്നില്‍ നിലയുറപ്പിച്ച സേനയ്ക്ക് നേരെ പ്രതി വെടി ഉതിര്‍ക്കുകയായിരുന്നെന്ന് കെന്റക്കി സ്റ്റേറ്റ് പോലീസ് പറഞ്ഞു.

കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയറും സംഭവത്തെ അപലപിച്ചു. കെന്റക്കി ഡെപ്യൂട്ടി ഷെരിഫ് വില്യം പെട്രി, പ്രെസ്റ്റണ്‍സ്ബര്‍ഗ് പോലീസ് ക്യാപ്റ്റന്‍ റാല്‍ഫ് ഫ്രഷേര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കേസുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.