ചൂട് കൂടുന്നു, ഉച്ചസമയങ്ങളില്‍ ബൈക്കിലുളള ഭക്ഷണ വിതരണത്തിന് നിയന്ത്രണം

ചൂട് കൂടുന്നു, ഉച്ചസമയങ്ങളില്‍ ബൈക്കിലുളള ഭക്ഷണ വിതരണത്തിന് നിയന്ത്രണം

ദോഹ: ഖത്തറില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഭക്ഷണ വിതരണത്തിനേർപ്പെടുത്തിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ പ്രാബല്യത്തിലായി. ഉച്ചസമയത്ത് ഭക്ഷണമെത്തിക്കാന്‍ ബൈക്കുകള്‍ക്ക് പകരം കാറുകള്‍ ഉപയോഗിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാണ് തൊഴില്‍ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. 

രാവിലെ 10 മുതല്‍ ഉച്ചക്ക് 3.30 വരെ ഭക്ഷണ വിതരണത്തിന് കാറുകള്‍ ഉപയോഗിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ജൂലൈ 1 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഇത് പ്രാബല്യത്തിലുണ്ടാവുക. തീരുമാനത്തെ ഭക്ഷണ വിതരണ കമ്പനികള്‍ സ്വാഗതം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.