അപൂർവ കാഴ്ചയായി ഇരട്ട തലയൻ പാമ്പ്; ചിത്രം പങ്കുവെച്ച് നിക്ക് ഇവാന്‍സ

അപൂർവ കാഴ്ചയായി ഇരട്ട തലയൻ പാമ്പ്; ചിത്രം പങ്കുവെച്ച് നിക്ക് ഇവാന്‍സ

വിഷം തുപ്പുന്ന ഇരട്ട തലയുള്ള പാമ്പിനെ കുറിച്ച് കഥകളിലും മറ്റുമായി ഒരിക്കലെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അപൂര്‍വ ഇരുതല പാമ്പിനെ കണ്ടെത്തി.

പാമ്പുകളെ രക്ഷപ്പെടുത്തി അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുന്ന നിക്ക് ഇവാന്‍സാണ് രണ്ട് തലയുള്ള പാമ്പിനെ കുറിച്ചുള്ള വിവരം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രണ്ട് തലകളുള്ള സതേണ്‍ ബ്രൗണ്‍ എഗ് ഈറ്ററിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.


തന്റെ തോട്ടത്തില്‍ വച്ചാണ് നിക്ക് ഇരട്ടതലയന്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് അതിനെ പിടിച്ച്‌ സംരക്ഷിക്കുകയായിരുന്നു. ഡര്‍ബന്റെ വടക്ക് പട്ടണമായ എന്‍ഡ്‌വെഡ്‌വെയിലാണ് നിക്ക് ഇവാന്‍സ് താമസിക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്താത്ത പാമ്പിന്റെ തലകള്‍ ചിലപ്പോള്‍ വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ ഒരേ ദിശയില്‍ നീങ്ങും.

എന്നാല്‍ രണ്ട് തലകള്‍ ശരീരത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാല്‍ വേഗത കുറച്ച്‌ മാത്രമേ നീങ്ങാന്‍ കഴിയുന്നുള്ളു. ഇപ്പോള്‍ നിക്കിന്റെ സുരക്ഷിതത്വത്തിലാണ് പാമ്പുള്ളത്. പ്രകൃതിയില്‍ അധിക നാള്‍ ഇത്തരം പാമ്പുകള്‍ ജീവിക്കാന്‍ സാദ്ധ്യത കുറവാണെന്ന് അദ്ദേഹം പറയുന്നു. ചലനവേഗം കുറഞ്ഞതിനാല്‍ പാമ്പിന് ഇരയാക്കുന്ന ജീവികള്‍ക്ക് അതിവേഗം ഇതിനെ കീഴ്‌പ്പെടുത്താനാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.