മാനന്തവാടി രൂപതയിലെ ഫാദര്‍ അഖില്‍ വൈദികവൃത്തിയോടൊപ്പം സംഗീതത്തേയും നെഞ്ചോട് ചേര്‍ക്കുന്ന ഒരു നവ വൈദികനാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഒരുപാട് പേര്‍ ഏറ്റ് പാടിയിട്ടുമുണ്ട്. ഇപ്പോള്‍ ഉപ്പുവീട്ടിലച്ചന്റെ പാട്ടുകളും സുന്ദരവും ലളിതവുമായ ചിന്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തോട് ചേര്‍ക്കുന്നു എന്നതിന്റെ തെളിവാണിത്.
'ദ പ്രീസ്റ്റ്' എന്ന സിനിമയിലെ 'നസ്രത്തിന്‍ നാട്ടിലെ' എന്ന ഗാനത്തിന് അച്ചന്‍ നല്‍കിയ കവര്‍ വേര്‍ഷന്‍ 'fr akhil uppuveettil' എന്ന അച്ചന്റെ യൂട്യൂബ് ചാനലിലൂടെ ഇതിനോടകം 22000 പേര്‍ കണ്ടു കഴിഞ്ഞു. ഫാദര്‍ അഖില്‍ എഴുതി ഈണം നല്‍കി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മഞ്ഞില്‍ വിരിഞ്ഞ താരകം എന്ന ക്രിസ്മസ് ഗാനവും വലിയ ജനശ്രദ്ധ നേടിയിരുന്നു.
'ജീവിതം വചന വെളിച്ചത്തില്‍' എന്ന ഏറെ ശ്രദ്ധ നേടിയ ഗ്രന്ഥം ഉള്‍പ്പടെ മൂന്നോളം ഗ്രന്ഥങ്ങളും ഇതിനോടകം അച്ചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫോറോനാ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യുന്നു.
വയനാട് ബത്തേരി സ്വദേശിയാണ് ഫാദര്‍ അഖില്‍. ഉപ്പുവീട്ടില്‍ ജോഷി, ജെസി ദമ്പതികളുടെ മകനായ അഖിലച്ചന് ആഗിന്‍ മരിയ എന്ന സഹോദരിയും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.