മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ ആദ്യ പരീക്ഷണത്തില്‍ ഷിന്‍ഡെ-ബിജെപി സര്‍ക്കാരിന് മികച്ച വിജയം. മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്.
മഹാവികാസ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. സഭയില്‍ എഴുന്നേറ്റ് നിന്ന് ഓരോ അംഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്.
ശിവസേനയുടെ മുന്‍ നേതാവായിരുന്നു രാഹുല്‍. 2014ല്‍ അദ്ദേഹം പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. പിന്നീട് 2019 ലാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര നിയമസഭാംഗമായത്.
കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളാണ് സ്പീക്കറുടെ ചുമതല വഹിച്ചിരുന്നത്.
തിങ്കളാഴ്ചയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്. രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രധാനം സ്പീക്കര്‍ തിരഞ്ഞെടുപ്പും ഭൂരിപക്ഷം തെളിയിക്കുന്നതുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.