ജോസ് കെ മാണി എം .പിയും നിഷാ ജോസ് കെ മാണിയും ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കുന്നു

ജോസ് കെ മാണി എം .പിയും  നിഷാ ജോസ് കെ മാണിയും   ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കുന്നു

നിഷാ ജോസ് കെ മാണി “സാജ് മിസ് ഫൊക്കാന 2022 “ബ്യൂട്ടി പേജന്റിന്റെ പ്രധാന ജഡ്‌ജ്

ന്യൂയോർക്ക്: ജൂലൈ ജൂലൈ 7 മുതൽ 10 വരെ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ കേരളാ രാഷ്ട്രീയത്തിലെ നിറസാനിധ്യവും കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി എം .പി യും അദ്ദേഹത്തിന്റെ ഭാര്യ നിഷാ ജോസ് കെ മാണിയും പങ്കെടുക്കുന്നു.
കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം)ലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയ ജോസ് കെ. മാണി1999-ൽ യൂത്ത്ഫ്രണ്ട് (എം.) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും 2002-ൽ യൂത്ത് ഫ്രണ്ട് (എം.) സംസ്ഥാന പ്രെസിഡന്റുമായി.
2007-ൽ കേരള കോൺഗ്രസ് (എം.)ന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2013-ൽ കേരള കോൺഗ്രസ് (എം.) വൈസ് ചെയർമാനായ ജോസ് കെ.മാണിയെ 2020-ൽ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു.അദ്ദേഹം രണ്ടു തവണ ലോക്സഭയിലും അംഗമായിരുന്നിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാപക നേതാവും പാർട്ടി ലീഡറുമായിരുന്ന കെ.എം. മാണി യുടേയും കുട്ടിയമ്മയുടേയും മകനായി 1965 മെയ് 29 ന് ജനനം. യെർക്കാട് മോൺഫോർട്ട് വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ലയോള കോളേജിൽ നിന്ന് ഡിഗ്രി ശേഷം കോയമ്പത്തൂർ പി എസ് ജി കോളേജിൽ ചേർന്നു എംബിഎ നേടി പഠനം പൂർത്തിയാക്കി. കേരള രാഷ്ട്രിയത്തിൽ എക്കാലവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നേതാവാണ് ജോസ് കെ.മാണി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ പ്രതീക്ഷ റോട്ടറി സെന്ററിന്റെ അധ്യക്ഷനുമാണ് .
സാമൂഹ്യ പ്രവർത്തകയായ നിഷ ജോസ് കെ മാണിയാണ് “സാജ് മിസ് ഫൊക്കാന 2022 “ബ്യൂട്ടി പേജന്റിന്റെ പ്രധാന ജഡ്‌ജ്‌ ആയാണ് കൺവെൻഷനിൽ പകെടുക്കുന്നത്‌. എറണാകുളം സെയിന്റ് തെരേസാസ് കോളേജിലെ മിസ് സെയിന്റ് തെരേസാസ് ആയി തെരഞ്ഞെടുത്തിട്ടുള്ള അവർ നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയി എന്നതിനേക്കാൾ ഉപരി സ്ത്രീശാക്തീകരണത്തിന്റെയും പൊതുജനസേവനത്തിന്റെയും മുഖ മുദ്ര കൂടിയാണ്. കേരള കോൺഗ്രസിലൂടെ കേരള രാഷ്ട്രീയത്തിലും അവർ ഇന്ന് സജീവമാണ്.
ഫൊക്കാന കൺവെൻഷനിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ സൗന്ദര്യ മത്സരം, “സാജ് മിസ് ഫൊക്കാന 2022 “ബ്യൂട്ടി പേജന്റ് ജൂലൈ 9ന് കൺവെൻഷന്റെ പ്രധാന വേദിയായ മറിയാമ്മ പിള്ള നഗറിൽ നടക്കും. വളരെ ചിട്ടയോടെ നടത്തുന്ന മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ” സാജ് മിസ് ഫൊക്കാന 2022″ ബ്യൂട്ടി പേജന്റ് കോർഡിനേറ്ററും ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണുമായ ഡോ.കല ഷഹി അറിയിച്ചു.
ഫ്ലോറിഡയിൽ നിന്നുള്ള വിമൻസ് ഫോറം നേതാവ് സുനിത ഫ്ലവർഹിൽ ആണ് സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് കമ്മിറ്റി ചെയർപേഴ്സൺ. ലത പോൾ കറുകപ്പള്ളിൽ, ഷീല ജോർജി വർഗീസ്, ഷീന സജിമോൻ, ബെറ്റ്സി സണ്ണി മറ്റമന,സുനു പ്രവീൺ തോമസ്, അമ്പിളി ജോസഫ് എന്നിവർ കോ-ചെയർമാരുമാണ്.
ഫൊക്കാന കൺവെൻഷനിലേക്ക് ജോസ് കെ മാണി എം .പി യെയും നിഷ ജോസ് കെ മാണിയെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.