ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലൻമാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് തക്കല രൂപത ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചു .


ഇടവക വികാരി ഫാദർ സബരി മുത്തു, ഫാദർ ജോസ് വട്ടുകുളത്തിൽ, ഫാദർ അരുൺരാജ്,   ഫാദർ റെജി മനക്കലേത്‌ , എന്നിവർ സഹകാർമികരായിരുന്നു . ലദീഞ്ഞും വിശുദ്ധ കുർബാനയുടെ വാഴ്‌വും ഫാദർ ജോസ് വട്ടുകുളത്തിന്റെ കാർമികത്വത്തിൽ നടന്നു.


രണ്ടായിരത്തോളം വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
തിരുനാൾ കുർബാനയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു .


ഇടവകയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുടെയും , മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.