ജയ്പൂർ: ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ഫോട്ടോ സഹിതം ബിജെപി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകളാണ് കോൺഗ്രസ് പുറത്തുവിട്ടത്.
ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയിൽ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ചിത്രം ട്വീറ്റ് ചെയ്തത്.
ബിജെപിയുടെ ദേശസ്നേഹത്തിന്റെ യാഥാർഥ്യം ഈ ചിത്രത്തിൽ വ്യക്തമാണെന്ന് ജയ്റാം രമേശ് പരിഹസിച്ചു. ഭീകരവാദികളുമായുള്ള ബിജെപിയുടെ ബന്ധം എല്ലാവർക്കും മുമ്പിൽ പരസ്യമായിരിക്കുന്നെന്നും ട്വീറ്റിൽ പറയുന്നു. ട്വീറ്റ് കോൺഗ്രസ് നേതാക്കള്‍ ഏറ്റെടുത്തു.
ഉദയ്പൂർ കൊലപാതകക്കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26