ജസ്നയുടെ തിരോധാനം: മുദ്രവെച്ച കവറില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് കൈമാറി പിതാവ് ജയിംസ് ജോസഫ്

ജസ്നയുടെ തിരോധാനം: മുദ്രവെച്ച കവറില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് കൈമാറി പിതാവ് ജയിംസ് ജോസഫ്

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ജസ്നയെ കാണാതായ കേസില്‍ മുദ്രവെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറി പിതാവ് ജയിംസ് ജോസഫ്.

സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് ജയിംസ് കൂടുതല്‍ തെളിവുകള്‍ കോടതിക്ക് കൈമാറിയത്.

ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയത്. ഇവ സിജെഎം കോടതി പരിശോധിച്ചു.

കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവ് ഹാജരാക്കിയ തെളിവുകള്‍ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കില്‍ തുടരന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കോടതി നിലപാട്. കേസ് നാളെ വീണ്ടും പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.