പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-7)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-7)

പക്ഷേ., കഷ്ടകാലം, കൊച്ചുചെറുക്കനെ കടാക്ഷിച്ചു.!
ഒരു രാവിൽ മുറ്റത്തേ കരിമ്പിൻ ചക്കിൽ,
കൊച്ചുചെറുക്കൻമാപ്പിളേടെ ഇടത്തേ കൈ കുടുങ്ങി.!
അദ്ദേഹം വലിയവായിൽ അലറി..!
നുകത്തിൻ കീഴിലെ കാളകൾ
വട്ടം കറങ്ങിക്കൊണ്ടേയിരുന്നു!
കുഞ്ഞേലിയാമ്മയും, ജോലിക്കാരും
ഓടിവന്നപ്പോഴേക്കും ഇടതുകൈപ്പത്തി
അറ്റുപോയീ..പോയില്ലായെന്ന രൂപമായി!
അറിയാതെയാണേലും, പൊൻമലയിൽ
കിളിക്കൂട്ടംചിലച്ചുയർന്നു..!
ചട്ടുകാലുള്ള കുളക്കോഴിപ്പെണ്ണ്.,
പുല്ലാഞ്ഞിപ്പൊന്തക്കുള്ളിൽ ഒളിച്ചു..!
നന്മനിറഞ്ഞ പൊൻമലവാസികൾ..,
പന്തം കൊളുത്തി പാഞ്ഞെത്തി.!
കണ്ടവരെല്ലാം ഒരുനിമിഷം,
ശരിക്കും സ്തംഭിച്ചുനിന്നു.!
കാളകളേ അഴിച്ചു മാറ്റി, തൊഴുത്തിൽ കെട്ടി!
അയാൾ ഉച്ചത്തിലുച്ചത്തിൽ അലറി..!
ചമ്മന്തിപ്പരുവത്തിലായിപ്പോയകൈപ്പത്തി,
ചക്കിൽനിന്നും പുറത്തേക്കെടുക്കുവാൻ,
അശ്രാന്തപരിശ്രമം നാട്ടുകാർ തുടർന്നു.
തേങ്ങാ പൊതിക്കുന്ന നാടൻ
കമ്പിപ്പാരയും കൊണ്ടു തിക്കി..,
ഒരുവിധത്തിൽ, ചക്ക് അകത്തികിട്ടിയ
വിള്ളലിലൂടെ.., കൈപ്പത്തി പുറത്തേക്കെടുത്തു!
ചീറിപ്പാഞ്ഞ രക്തം തളംകെട്ടി കിടക്കുന്നു!
ചിലർ.., മാറത്തടിച്ച് കരഞ്ഞു..!
"ഞാനിതെങ്ങനെ സഹിക്കും.;
എൻ്റെ ഈശോയേ, അതിയാനേ കാത്തോണേ"
'അയ്യപ്പാ, മാലയിട്ടടിയൻ മല ചവിട്ടാമേ!'
എല്ലാവരും..വലിയ വിഷമത്തിൽ..!
കുഞ്ഞേലിയാമ്മക്ക് ബോധക്ഷയം..!
ബാല്ല്യകാല സുഹൃത്തും, നാട്ടുവൈദ്യനുമായ
'ഈശ്വരപിള്ളേച്ചൻ', അങ്ങാടി മുറ്റത്തൂന്ന് ഓടി വന്നു...!
പച്ചകർപ്പൂരത്തിന്റെ ഇലയും, തൊട്ടാ-വാടിയും,
ഗ്രാമ്പൂവും, പച്ചമഞ്ഞളും ചേർത്തരച്ച മരുന്നുകൂട്ട്,
കൈമുട്ടുമുതൽ വിരലുകളോളം തേച്ചുപിടിപ്പിച്ചു.!
പിന്നീട് വാഴയിലകൊണ്ട് പൊതിഞ്ഞു.!
ചണംകൊണ്ട് വാഴയില കെട്ടിനിർത്തി!
വാല്യക്കാർ വലിയവായിൽ അലറുന്നു.!
'ഇവിടുത്തെ ചാക്കോച്ചി എവിടെ.?'
വൈദ്യർ തിരക്കി.!
'കുഞ്ഞ് ഇന്നലെ, കെട്ടുവള്ളത്തേൽ...,
ചരക്കുമായി 'ആലപ്പു-യക്കു' പോയേ.!
'നാളെ സന്ധ്യയോടേ മടങ്ങിയെത്തൂ.!'
കുഞ്ഞേലീടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി
കൂടിയായ ത്രേസ്സ്യാകൊച്ച് ഭവ്യതയോടെ അറിയിച്ചു.!
കൈമുട്ടിന് മുകളിലോട്ട് നീർകെട്ടു വ്യാപിച്ചു തുടങ്ങി.!
'അണുബാധ കൂടും.; ശീഘ്രം..ശീഘ്രം
വില്ലുവണ്ടികൾ തയ്യാറാക്കൂ..; കോഴഞ്ചേരി
ആശുപത്രിയിൽ എത്തിക്കണം.!'
വൈദ്യരദ്ദേഹത്തിന്റെ ആഞ്ജ ശിരസ്സാവഹിച്ച്.,
ഇരുവീടുകളിലേം ദാസീദാസന്മാർ ഓരോരോ
ദിശകളിലേക്ക് പായുന്നു.!
കുഞ്ഞേലിയാമ്മ അബോധാവസ്ഥയിലായി..!
ഈൗശ്വരവൈദ്യർ ഒരു ചെറിയ നസ്സ്യക്രീയ ചെയ്തതോടെ,
അലമുറയിട്ടുകൊണ്ട് കുഞ്ഞേലി പിടഞ്ഞെഴുനേറ്റു.!
ചുറ്റോടുചുറ്റും വലിയവായിൽ അലമുറ.!
വൈദ്യപത്നി 'സരോജനിയമ്മ'
കുഞ്ഞേലിയെ തോളിൽ തടവി ആശ്വസിപ്പിച്ചു..!

…………………………( തു ട രും )...............................


മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.