ന്യൂഡല്‍ഹി: ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടേതെന്ന പേരില്‍ തെറ്റായ വാര്‍ത്ത ഷെയര്‍ ചെയ്ത മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെതിരേ കേസ്. ഛത്തീസ്ഗഡ് ബിലാസ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയ്ക്കായി ഒളിംപിക്‌സ് സ്വര്‍ണം നേടിയിട്ടുള്ള റാത്തോഡടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ്.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഇക്കാര്യം ആദ്യം പ്രചരിപ്പിച്ച ചാനലിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്പുര്‍ പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ ആക്രമണത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രതികരണമാണ് വളച്ചൊടിച്ച് ഉദയ്പുര്‍ കൊലപാതകത്തിലേത് എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.
ദേശീയ ന്യൂസ ചാനലായ സീ ന്യൂസ് ആണ് തെറ്റായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. പിന്നീട് ഇവര്‍ വാര്‍ത്ത തിരുത്തുകയും സംഭവത്തില്‍ മാപ്പു പറയുകയും ചെയ്തിരുന്നു. തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണ് എന്നും അവരോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ സീ ന്യൂസ് വാര്‍ത്ത നല്‍കിയത് ഉദയ്പുര്‍ കൊലപാതകം നടത്തിയത് കുട്ടികള്‍ ആണെന്നായിരുന്നു. ഈ വാര്‍ത്തയാണ് റാത്തോഡ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഷെയര്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.