ഷാർജ: എമിറേറ്റിലെ വിവിധ ഷോപ്പിംഗ് സെന്‍ററുകളിലും ഷോപ്പുകളിലും വമ്പിച്ച ആദായ വില്‍പന. ഷാർജ സമ്മർ പ്രമൊഷന്‍സ് 2022 ന്‍റെ ഭാഗമായാണ് ജൂലൈ 6 മുതല്‍ 8 വരെയാണ് 80 ശതമാനം വിലക്കുറവാണ് പല വിപണനകേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടുളളത്. ഈ ദിവസങ്ങളില്‍ വസ്ത്രങ്ങള്‍, സൗന്ദര്യവർദ്ധക വസ്തുക്കള്‍, ഇലക്ട്രോണിക്സ്, വീട്ടുസാധനങ്ങള്‍ എന്നിവയിലെ പ്രമുഖ ബ്രാന്‍ഡുകളിലും ഇളവ് നേടാം.
എമിറേറ്റിലുളളവർക്കും സന്ദർശനത്തിനെത്തിയവർക്കും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം നല്‍കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ഷാർജ സമ്മർ പ്രമൊഷന്‍സ് 2022 ഒരുക്കിയതെന്ന് ജനറല്‍ കോർഡിനേറ്ററും എക്കണോമിക് റിലേഷന്‍സ് ആന്‍റ് മാർക്കറ്റിംഗ് ഡയറക്ടറുമായ ഇബ്രാഹിം റാഷിദ് അല്‍ ജർവാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.