മുംബൈ: വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. മലയാളി താരം സഞ്ജു വി. സാംസണും ടീമിലിടം നേടി. ഏകദിന പരമ്പരയില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ശാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, അവേഷ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമില്‍ ഇടംനേടി.
ഈ മാസം 22 ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിനത്തിന് ശേഷം കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. അതിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം ഇന്ത്യയെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനാകും ശിഖര്‍ ധവാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.