ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല സ്മൃതി ഇറാനിക്ക്; സ്റ്റീല്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്

ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല സ്മൃതി ഇറാനിക്ക്; സ്റ്റീല്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി, ആര്‍സിപി സിംഗ് എന്നിവര്‍ രാജിവച്ചപ്പോള്‍ ഒഴിവുവന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കി. നഖ്വി വഹിച്ചിരുന്ന ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല സ്മൃതി ഇറാനിക്ക് നല്‍കിയിട്ടുണ്ട്. രാജിവച്ച മറ്റൊരു മന്ത്രി ആര്‍.സി.പി. സിങ് വഹിച്ചിരുന്ന സ്റ്റീല്‍ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കി.

ഇരു മന്ത്രിമാര്‍ക്കും പകരം അടുത്ത പുനസംഘടനയിലെ പുതിയ മന്ത്രിമാര്‍ വരുകയുള്ളുവെന്നാണ് വിവരം. രാജ്യസഭാ എംപി കൂടിയായ നഖ്വിയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി. നഖ്വി എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരുമായി നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷിയ മുസ്ലീം വിഭാഗത്തില്‍പ്പെട്ട നഖ്‌വിയെ ഉപരാഷ്ട്രപതിയാക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. മുസ്ലീം വിഭാഗത്തില്‍ നിന്ന് ബിജെപിയുമായി കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ഷിയ വിഭാഗത്തില്‍പ്പെട്ടവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.