ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇസ്ലാമിക യുവാക്കള്‍ അതിദാരുണമായി കൊലപ്പെടുത്തിയ ഹൈന്ദവനായ കനയ്യ ലാലിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കനയ്യ ലാല്‍ തേലിയുടെ മക്കളായ യാഷ് തേലിയെയും തരുണ്‍ തേലിയെയും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി വനിതാ ശിശുക്ഷേമ മന്ത്രി മംമ്ത ഭൂപേഷ് പറഞ്ഞു. നിയമന ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജസ്ഥാന്‍ സബോര്‍ഡിനേറ്റ് ഓഫീസ് ക്ലര്‍ക്ക് സര്‍വീസ് (ഭേദഗതി) റൂള്‍സ്, 2008, 2009 റൂള്‍ 6ഇ പ്രകാരമാണ് നിയമനം നല്‍കുക. കനയ്യ ലാലിന്റെ വധത്തിനെതിരേ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഈ കൊലപാതകം.

തയ്യല്‍ക്കാരനായ കനയ്യ ലാല്‍ ബിജെപി നേതാവ് നൂപൂര്‍ ശര്‍മയെ പിന്തുണച്ചെന്ന പേരിലാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയ തോതിലുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടെയാണ് തയ്യല്‍ക്കാരന്റെ കൊലപാതകം അരങ്ങേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.