കോട്ടയം: അഞ്ചാമത് കാക്കനാടന്‍ പുരസ്‌കാരം ജോസ് ടി തോമസിന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അധ്യക്ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയില്‍ നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ജോഷി മാത്യു, കഥാകൃത്ത് ബാബു കുഴിമറ്റം, ഡോ. കെ.വി തോമസ്, വി ജി തമ്പി, പുരസ്‌കാര ജേതാവ് ജോസ് ടി തോമസ്, കാക്കനാടന്‍ സാഹിത്യ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണന, അക്ഷരമുറ്റം സാംസ്‌കാരിക വേദി പ്രസിഡന്റ് വി.ജെ ലാലി, സി.ഇ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സ്വതന്ത്ര എഡിറ്റോറിയല്‍ ഗവേഷകനുമായ ജോസ് ടി തോമസിന്റെ 'കുരിശും യുദ്ധവും സമാധാനവും' എന്ന ഭാവി വിചാരപരമായ സാംസ്‌കാരിക ചരിത്ര പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം.
സമ്മാനത്തുകയായ 25,555 രൂപ അഞ്ചു ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കുള്ള സമ്മാന പുസ്തകപ്പൊതിയായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രൊഫ. ലീന ജോസ് ടി ആദ്യ പൊതി മാന്നാനം കുമാരനാശാന്‍ സ്മാരക ഗ്രന്ഥശാലാ പ്രസിഡന്റ് സി.സി വിജയനു നല്‍കി നിര്‍വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.