ചിക്കാഗോ: ഡെമോക്രാറ്റിക് പ്രൈമറിയിൽ കെവിൻ ഓലിക്കൻ ഇല്ലിനോയിൽ നിന്നും വിജയിച്ചു. ജൂൺ 28-ന് നടന്ന പ്രൈമറിയിൽ ഡിസ്ട്രിക്ട് 16-ൽ നിന്നുമാണ്
മലയാളിയായ കെവിൻ ഓലിക്കൻ തിളക്കമാർന്ന വിജയം കൈവരിച്ചത്.
നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽകെവിന് എതിരെ മത്സരിക്കാൻ ഇതു വരെ ആരും തന്നെ രംഗത്തില്ലാത്തതിനാൽ കെവിൻ്റെ വിജയം ഏകദേശം ഉറപ്പാണ്.
ചിക്കാഗോ റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന യശ:ശരീരനായ ശ്രീ മാത്യു ഓലിക്കന്റെ സഹോദര പുത്രനാണ് നിയമ ബിരുദ വിദ്യാർത്ഥിയായ കെവിൻ ഓലിക്കൻ.
കേരളത്തിൽ വാഴക്കുളത്തു നിന്നും കുടിയേറി ചിക്കാഗോയിൽ സ്ഥിര താമസമാക്കിയ ജോജോ-സൂസൻ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനാണ് കെവിൻ.
2020-ലെ പ്രൈമറിയിൽ കെവിൻ പരാജയപ്പെട്ടിരുന്നെങ്കിലും തളരാതെ ഈ വർഷവും കെവിൻ മത്സരിക്കുകയായിരുന്നു. തന്റെ ഏക എതിരാളിയായ ഡെനിസ് വാംഗിന് 4467 വോട്ടുകൾ കിട്ടിയപ്പോൾ കെവിൻ 5009 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
കെവിൻ്റെ ഈ വിജയത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.