അബുദബിയിലും ഇനി സൗജന്യ പാർക്കിംഗ് ഞായറാഴ്ച

അബുദബിയിലും ഇനി സൗജന്യ പാർക്കിംഗ് ഞായറാഴ്ച

അബുദബി: എമിറേറ്റിലും സൗജന്യപാർക്കിംഗ് ഞായറാഴ്ചയിലേക്ക് മാറ്റുന്നു. ജൂലൈ 15 മുതലാണ് തീരുമാനം പ്രാബല്യത്തിലാവുക. ഞായറാഴ്ച പാർക്കിംഗിന് ഫീസും ടോളും ഈടാക്കില്ല. യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയതിന് പിന്നാലെ ദുബായില്‍ വെള്ളിയാഴ്ച നല്‍കിയിരുന്ന സൗജന്യപാർക്കിംഗ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു.

ദുബായ്ക്ക് പിന്നാലെയാണ് അബുദബിയിലും പരിഷ്കരണം നടപ്പിലാവുന്നത്. ജൂലൈ 15 വെള്ളിയാഴ്ച മുതല്‍ ഡാർബ് ടോള്‍ ഗേറ്റിന് ഫീസില്ലാത്തതതും സൗജന്യപാർക്കിംഗും ഞായറാഴ്ചയായിരിക്കും.അബുദബി മുനിസിപ്പാലിറ്റിയും ഗതാഗതവകുപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.



ഷാ‍ർജയില്‍ ഉള്‍പ്പടെയുളള മറ്റ് എമിറേറ്റുകളില്‍ നിലവില്‍ വെള്ളിയാഴ്ചയാണ് സൗജന്യപാർക്കിംഗ് ആനുകൂല്യം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.