ബെൽവുഡിലെ സെന്റ് തോമസ് സിറോമലബാർ കത്തീഡ്രലിൽ തിരുനാൾ സമാപനം

ബെൽവുഡിലെ സെന്റ് തോമസ് സിറോമലബാർ കത്തീഡ്രലിൽ തിരുനാൾ സമാപനം

ബെൽവുഡ്: ബെൽവുഡിലെ സെന്റ് തോമസ് സിറോമലബാർ കത്തീഡ്രലിൽ 2022ലെ ദുക്റാന തിരുനാൾ ആഘോഷമായ കൊടിയിറക്കത്തോടെ പരിസമാപിച്ചു. ജുലൈ 10ന് രാവിലെ 11.15നുള്ള വി.കുർബാനയ്ക്ക് ബിഷപ്പ് മാർ ജോക്കബ്ബ് അങ്ങാടിയത്തും വികാരിജനറലും ഇടവക വികാരിയുമായ ഫ: തോമസ് കടുകപ്പിള്ളിയും നേതൃത്വം നൽകി.


മാർ അങ്ങാടിയത്ത് തന്റെ വചനപ്രഘോഷണത്തിൽ ഭാരത അപ്പസ്തോലനായ മാർ തോമശ്ലീഹായിൽ നിന്നും നാം ഏറ്റുവാങ്ങിയ വിശ്വാസം അടുത്ത തലമുറയിലേക്കും, സമൂഹത്തിലേയ്ക്കും, അവനവന്റെ കർമമണ്ഡലത്തിലേക്കും പകർന്നു കൊടുക്കുന്നതിന്റെ ആവശ്യകത ഇടവക ജനങ്ങൾക്ക് വിവരിച്ചൂ കൊടുത്തു. വി.തോമശ്ലീഹായുടെ 1950മാത്തെ ചരമവാർഷികത്തിൽ വടക്കേ അമേരിക്കയിൽ കുടിയേറി പാർക്കൂന്ന ഓരോ സീറോ മലബാർ വിശ്വാസിയും പ്രേക്ഷിതപ്രവർത്തനം വഴി തങ്ങളുടെ വിശ്വാസചൈതന്യം കാത്തു സൂക്ഷിക്കണമെന്ന് മാർ അങ്ങാടിയത്ത് ആഹ്വാനം ചെയ്തു.


ഭക്‌തിനിർഭരമായ വി.കുർബാനയ്ക്കു ശേഷം മുത്തുകുടകളുടേയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ഇടവകജനങ്ങൾ ഭക്‌തിനിർഭരമായി, കൊടിമരച്ചുവട്ടിലേയ്ക്ക് പ്രദക്ഷിണമായി നീങ്ങി. പ്രത്യേക പ്രാർതനയോടെ മാർ അങ്ങാടിയത്ത് കൊടിയിറക്കിയപ്പോൾ ഇടവകജനമെല്ലാം വി.തോമശ്ലീഹായുടെ മന്ത്രമായ '' എന്റെ കർത്താവെ എന്റെ ദൈവമെ'' എന്ന് മനസിൽ ഉരുവിട്ടുകൊണ്ട് തങ്ങൾക്ക് വിശുദ്ധൻ പകർന്നു നൽകിയ വിശ്വസവെളിച്ചം തങ്ങളുടെ ആത്മാവിന്റെ സക്രാരിയിൽ കെടാതെ സൂക്ഷിക്കുമെന്നു് വിശ്വാസത്തിൽ പ്രതിജ്ഞ എടുത്തു. ഇറക്കിയ പതാകയുമായി പ്രദക്ഷിണമായി ദേവാലയത്തിൽ പ്രവേശിച്ചു.

കോവിഡ് മാനദണ്ഡങ്ങളില്ലാതെ നടത്തിയ ഈ വർഷത്തെ തിരുനാളിന് പ്രത്യേകതകൾ ഏറെയായിരുന്നു. ഇടവക വികാരി ഫാ തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തിൽ ഇടവകയിലെ മുഴുവൻ ഭവനങ്ങളിലും വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് കൊണ്ടുവന്ന് ആശീർവദിച്ചത് ജനങ്ങളുടെ വിശ്വാസതീഷ്ണത വർദ്ധിപ്പിക്കാൻ ഇടയാക്കി. തിരുനാളിന് മുന്നോടിയായി ഫ: ദാനിയൽ പൂവണ്ണത്തലിന്റെ കുടുംബനവീകരണ ധ്യാനത്തിൽ പങ്കെടുത്ത് സ്വയം വിശുദ്ധികരിക്കാൻ ഇടവകക്കാർക്ക് അവസരം ലഭിച്ചു. തിരുനാളിൽ വിശുദ്ധകുർബ്ബാനയുടെ പ്രദക്ഷിണം നടത്തിയതും ഇടവകക്കാർക്ക് വേറിട്ട അനുഭവമായി. തിരുനാൾ ദിവസം തന്നെ മാർ ജോയി ആലപ്പാട്ടിനെ രൂപതയുടെ രണ്ടാമത്തെ മെത്രനാക്കി നിയമിച്ച ഉത്തരവ് വന്നതും ഇടവകാർക്ക് കുടുതൽ പ്രേഷിത ചൈത്യന്യം നൽകുന്നതായിരുന്നു. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ കത്തീഡ്രലിൽ എത്തി വിശുദ്ധന്റെ അനുഗ്രഹങ്ങൾ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.