ചേർത്തല ഫൊറോന മാർത്തോമ നസ്രാണി സംഗമം

ചേർത്തല ഫൊറോന മാർത്തോമ നസ്രാണി സംഗമം

ചേർത്തല: ചേർത്തല മുട്ടം സെൻ്റ് മേരീസ് ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത മാർത്തോമ നസ്രാണി സംഗമം ഞായറാഴ്ച വൈകുന്നേരം നടന്നു. വർത്തമാന കാലത്ത് മാർത്തോമാ നസ്രാണികൾ നേരിടുന്ന വെല്ലുവിളികൾ യോഗം ചർച്ച ചെയ്യുകയും, പ്രമേയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
സഭയ്‌ക്കുള്ളിൽ ഐക്യത്തിനു വിഘാതമായി നില്ക്കുന്ന പുരോഹിതരുടെ നിലപാട് തിരുത്തുക, മാർത്തോമാ നസ്രാണി പാരമ്പര്യങ്ങൾ പുനഃസ്ഥാപിച്ചു കൊണ്ട് അത്മായരെ ഭൗതികകാര്യങ്ങളുടെ നിർവഹണ ചുമതല ഭരമേല്പിക്കുക, വൈദികർ ആത്മീയ കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ പുലർത്തികൊണ്ട് സഭയുടെ വിശുദ്ധീകരണത്തിനായി പ്രയത്നിക്കുക, സീറോ മലബാർ സഭയുടെ ഉടമസ്ഥയിലുള്ള സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനം മികവിന്റെ അടിസ്ഥാനത്തിൽ സുതാര്യമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സഭാനേതൃത്വത്തിനോട് ഉന്നയിച്ചു കൊണ്ടും, അനാഥമന്ദിരങ്ങൾക്ക് സർക്കാർ നൽകിയിരുന്ന റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക, കേരള നവോത്ഥാനത്തിന് ആക്കം നൽകിയ സാക്ഷരതയുടെ പിതാവ് വി.ചാവറയച്ചൻ്റെ പേര് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിനോട് ഉന്നയിച്ചു കൊണ്ടും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
യോഗത്തിൽ ജോളി ജേക്കബ് മാടമന, റെജി എടമന, സേവ്യർ മാടമന, ജോമോൻ ആരക്കുഴ, ജോർജ് ജോസഫ്, വി റ്റി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് ചെറിയാൻ കവലക്കൽ, മാത്യു ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.