നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം; ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം; ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ (പ്രയാഗ് രാജ്) അപ്രന്റിസ് ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 1659 ഒഴിവുണ്ട്. പ്രയാഗ് രാജ് ഡിവിഷനിലെ മെക്കാനിക് ഡിപ്പാർട്ട്മെന്റ്, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ്, ജാൻസി ഡിവിഷൻ, ജാൻസി വർക്ക് ഷോപ്പ്, ആഗ്ര ഡിവിഷൻ എന്നിവിടങ്ങളിലാണ് അവസരം.

ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. പത്താം ക്ലാസും ഐ.ടി.ഐ.യും പാസായവർക്ക് അപേക്ഷിക്കാം. 24 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ് ഇളവ് ലഭിക്കും.

വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ഓഗസ്റ്റ് ഒന്ന് ആണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി അപ്ലോഡ് ചെയ്യണം.വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.rrcpryj.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.