യൂറോയ്ക്ക് മൂല്യമിടിഞ്ഞ് കഷ്ടകാലം; 20 വര്‍ഷത്തിനിടെ ആദ്യമായി ഡോളറിനും താഴെ

യൂറോയ്ക്ക് മൂല്യമിടിഞ്ഞ് കഷ്ടകാലം; 20 വര്‍ഷത്തിനിടെ ആദ്യമായി ഡോളറിനും താഴെ

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് യൂറോപ്യന്‍ യൂണിയന്‍ പൊതു കറന്‍സിയായ യൂറോ. വിദേശ വിനിമയ വിപണിയില്‍ ഒരു യൂറോയ്ക്ക് 0.998 ഡോളറിനാണ് ബുധനാഴ്ച്ച വിനിമയം നടന്നത്. 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്ര വലിയ തിരിച്ചടി യൂറോ നേരിടേണ്ടി വരുന്നത്.

യൂറോപ്പിനെ ബാധിച്ച യുദ്ധ ഭയം തന്നെയാണ് യൂറോയ്ക്കും തിരിച്ചടിയാകുന്നത്. റഷ്യ യൂറോപ്പിനുള്ള ഊര്‍ജ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമോയെന്ന ഭയം എല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. അത് യൂറോയുടെ മൂല്യത്തിലും പ്രതിഫലിക്കുന്നുണ്ട്.

യൂറോ കറന്‍സി പുറത്തിറക്കിയ 1999 കാലത്ത് ഡോളറിന് താഴെയായിരുന്നു യൂറോയുടെ മൂല്യം. എന്നാല്‍ 2002 ഓടെ നില മെച്ചപ്പെടുത്തി. അവസാനമായി ഡോളറിന് താഴെ വ്യാപാരം നടന്നത് 2002 ഡിസംബറിലാണ്. ഏതാനും നാളുകളായി ദുര്‍ബലമാകുന്നതിന്റെ ലക്ഷണം കാണിച്ചിരുന്നു.

2008 ജൂണില്‍ ഒരു യൂറോയുടെ മൂല്യം 1.57 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു യൂറോയുടെ വില 1.20 ഡോളറും ഈ വര്‍ഷം തുടക്കത്തില്‍ 1.13 ഡോളറുമായിരുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ ഡോളറിനെതിരെ യൂറോ ഏകദേശം 12 ശതമാനം ഇടിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.