മഴദേവന്‍ കനിയണം; യു.പിയില്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് ജനങ്ങള്‍

മഴദേവന്‍ കനിയണം; യു.പിയില്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് ജനങ്ങള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിൽ മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച്‌ സ്ത്രീകള്‍.

ബിജെപി എംഎല്‍എ ജയ് മംഗല്‍ കനോജിയയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്‌വാളിനെയുമാണ് സ്ത്രീകള്‍ ചെളിയില്‍ കുളിപ്പിച്ചത്.


കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശത്ത് ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനാണ് നാട്ടുകാര്‍ ഇത്തരമൊരു പൂജ നടത്തിയത്. എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ചതില്‍ ഇന്ദ്ര ദേവന്‍ സന്തുഷ്ടനായിക്കാണുമെന്നും ഉടന്‍ മഴ പെയ്യുമെന്നും സ്ത്രീകള്‍ പറഞ്ഞു.

നാട്ടുകാര്‍ ചൂടില്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഇത്തരമൊരു പൂജയ്ക്ക് തയ്യാറായതെന്ന് എംഎല്‍എ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.