'ഒരു മഹതി വിധവയായിപ്പോയി; അത് അവരുടെ വിധി': കെ.കെ രമയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി

'ഒരു മഹതി വിധവയായിപ്പോയി; അത് അവരുടെ വിധി': കെ.കെ രമയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമയ്ക്കെതിരേ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' - ഇതായിരുന്നു മണിയുടെ നിയമ സഭയിലെ പരാമര്‍ശം. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.

'ഇവിടെ ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരേ. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് മുന്‍ ആഭ്യന്ത്രര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നാണ് എന്റെ ആഭിപ്രായം' - മണി പറഞ്ഞു.

എം.എം മണിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചു. തുടര്‍ന്ന് എം.എം മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ സഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.