ജിസിസി പൗരന്മാർക്ക് പാസ്പോർട്ടില്ലാതെ പ്രവേശിക്കാം, തീരുമാനം പ്രഖ്യാപിച്ച് ബഹ്റിന്‍

ജിസിസി പൗരന്മാർക്ക് പാസ്പോർട്ടില്ലാതെ പ്രവേശിക്കാം, തീരുമാനം പ്രഖ്യാപിച്ച് ബഹ്റിന്‍

മനാമ: ജിസിസി പൗരന്മാർക്ക് പാസ്പോർട്ട് ഇല്ലാതെ തിരിച്ചറിയില്‍ കാർഡ് ഉപയോഗിച്ച് ബഹ്റിനില്‍ പ്രവേശിക്കാം. ബഹ്റിന്‍ ദേശീയ പാസ്പോർട്ട്, റെഡിഡന്‍സ് അഫയേഴ്സാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. യാത്രാ രേഖകളായി തിരിച്ചറിയല്‍ കാർഡുകള്‍ ഉപയോഗിക്കുന്ന നടപടിക്രമം ജിസിസി രാജ്യങ്ങളില്‍ പുനരാരംഭിക്കാനുളള തീരുമാനത്തെ തുടർന്നാണ് നടപടിയെന്ന് ബഹ്റിന്‍ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. 

എല്ലാ ജിസിസി രാജ്യങ്ങളിലേക്കും ബഹ്റിന്‍ പൗരന്മാരുടെ യാത്രയും ഇതോടെ സുഗമമാകും. ജിസിസി പൗരന്മാർക്കും അവരുടെ കുടുംബങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലേക്കുളള യാത്ര നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നാണ് വിലയിരുത്തല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.